കൊല്ലം: പരിപ്പുവടയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുള്ള ആക്രമണം: മുഖ്യപ്രതി പിടിയിൽ
Kollam, Kollam | Nov 26, 2026 കൊട്ടിയം പെരുമ്പുഴയിലെ തട്ടുകടയിൽ അക്രമം അഴിച്ചുവിട്ട മുഖ്യപ്രതി നിയാസ് അറസ്റ്റിൽ. നവംബർ 11-ന് നടന്ന സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓച്ചിറയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ കൂട്ടുപ്രതികൾ റിമാൻഡിലാണ്.