തിരഞ്ഞെടുപ്പ് കാലത്ത് വാഹനങ്ങൾ ഓടിയ വകയിൽ ട്രാവൽ ഏജൻസി ഉടമകൾക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വാടകത്തുക ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർമാരും ട്രാവൽ ഏജൻസി ഉടമകളും ദീർഘനാളായി പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വയനാട് കലക്ടറേറ്റിൽ ഒരു ട്രാവൽ ഏജൻസി ഉടമ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൃഷിവകുപ്പ് മന്ത്രി അഡ്വ. സിദ്ദീഖിന്റെ ഇടപെടലിനെ തുടർന്ന് ധനകാര്യ വകുപ്പ് തുക അനുവദിച്ച് ഭരണാനുമതി നൽകിയതായാണ് വിവരം.
#newsonewayanad