കോഴഞ്ചേരി: തോന്നിപ്പുഴ മാവേലി സ്റ്റോർ ഇനി സൂപ്പർ സ്റ്റോർ; മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയിലെ തോന്നിപ്പുഴ സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോറായി നവീകരിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല്ല ആദ്യ വിൽപ്പന നടത്തി.