കോഴിക്കോട്: കൂടരഞ്ഞിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: യുവാവ് മരിച്ചു, ഏഴുപേർക്ക് പരിക്ക്
കോഴിക്കോട് കൂടരഞ്ഞി–കക്കാടംപൊയിൽ പാതയിൽ പീടികപ്പാറയ്ക്ക് സമീപം ജീപ്പ് മറിഞ്ഞ് മാറാട് സ്വദേശി സായന്ത് (25) മരിച്ചു. കൂടെയുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.