ഒറ്റപ്പാലം: ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം, സംയുക്ത സംഘടനകൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചു
തൃശ്ശൂരിൽ ടി.ടി.ഇ കെ. വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രതിഷേധത്തിൽ കെ. ശശി, ആർ.ജി പിള്ള, കേശവൻ, മധു, ജയേഷ്, കൃഷ്ണകുമാർ, ദീപ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.