കൊല്ലം: ഇത്തിക്കരയാറ്റിൽ ചാടിയ പൂയപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Kollam, Kollam | Jul 6, 2025 ഇത്തിക്കരയാറ്റില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പൂയപ്പള്ളി കൈപ്പള്ളിയഴികത്ത് വീട്ടില്‍ 48 വയസുള്ള പ്രമോദ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നും ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 12മണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലിസ് കേസെടുത്തു.