കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്. കർഷകർക്ക് നൽകേണ്ട പണത്തിന്റെ ഭൂരിഭാഗവും ഇതിനകം നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള തുക ഉത്രാട ദിനത്തിൽ തന്നെ നൽകിത്തീർക്കുമെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകൾ വഴി പണം കൈമാറുന്നതിലുണ്ടായ സാങ്കേതിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പരാതിയുടെ വാർത്തയുടെ ഉറവിടം മനസ്സിലായിട്ടുണ്ടെന്നും അത് വകുപ്പിനുള്ളിൽ നിന്നുതന്നെയാണെന്നും മന്ത്രി പറഞ്ഞു. വകുപ്പിനെ ടോർപ്പിഡോ ചെയ്യുന്ന ഇത്തരം രീതി വച്ചുപൊറുപ്പിക്കില്ലെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
#newsonewayanad