ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിലെ സ്ഥിരം അപകടമേഖലകളിൽ സുരക്ഷ ഒരുക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പഠനം നടത്തി
കുളപ്പുള്ളി പാതയിലെ സ്‌ഥിരം അപകട മേഖലകളിൽ സുരക്ഷയൊരുക്കു ന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പഠനം. അപകടനിരക്കു കുടുതലുള്ള ഒറ്റപ്പാലം, ഷൊർണൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിലാണു ക്രമീകരണം.മോട്ടർ വാഹനവകുപ്പും പൊലീസും പി ഡബ്ല്യുഡിയും (റോഡ്‌സ്) ചേർന്നു റോഡിൽ പരിശോധന നടത്തി. പത്തിരിപ്പാല, പാലപ്പുറം, കയറംപാറ, പത്തൊൻപതാം മൈൽ, ഈസ്‌റ്റ് ഒറ്റപ്പാലം, മായന്നൂർപ്പാലം കവല, ഒറ്റപ്പാലം നഗരം, കണ്ണിയംപുറം, മനിശ്ശേരി,വാണിയംകുളം, തുടങ്ങിയിടങ്ങളിലാണ് പഠനം നടത്തിയത്