കോഴിക്കോട്: വടകരയിൽ കാർ അപകടം: നാട്ടുകാരുടെ ഇടപെടലിൽ രക്ഷപ്പെട്ടത് എട്ടുപേർ
വടകര കുഞ്ഞിപ്പള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ കത്തിയമർന്നു. കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കേറ്റ എട്ടുപേരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.