ചേർത്തല: പള്ളിപ്പുറത്ത് മാതാവിന്റെ വീട്ടിലെത്തിയ കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്‌സന്റെയും ദീപ്തിയുടെയും മകന്‍ ഡെയ്ന്‍ ആണ് മരിച്ചത്. ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാം വാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ . മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി.