ഏറനാട്: പുറത്തൂരിൽ പട്ടാപകൽ മോഷണം; വീട് കുത്തിത്തുറന്ന് 16000 രൂപ കവർന്നു
പുറത്തൂർ സ്വാമിപ്പടിയിൽ വീട് കുത്തിത്തുറന്ന് 16,000 രൂപ മോഷ്ടിച്ചു. വീട്ടുകാർ ജോലിക്ക് പോയ സമയത്താണ് സംഭവം. ആഴ്ചകളുടെ ഇടവേളയിൽ പുറത്തൂരിൽ നടക്കുന്ന രണ്ടാമത്തെ പകൽ മോഷണമാണിത്. തിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.