കോഴിക്കോട്: കൊയിലാണ്ടിയിൽ ഇടിമിന്നലിൽ 3 മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
കൊയിലാണ്ടിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഉപ്പാലക്കണ്ടിക്ക് സമീപമുള്ള 3 മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. സോനു, നാഗരാജ്, മനോലി എന്നിവരാണ് പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.