കോഴിക്കോട്: കാർഗിലിൽ സൈനിക ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: മലയാളി ഹവിൽദാർ അരുൺ രാജിന് വീരമൃത്യു
കാർഗിലിൽ സൈനിക ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് ചേളന്നൂർ സ്വദേശി ഹവിൽദാർ അരുൺ രാജ് വീരമൃത്യു വരിച്ചു. 600 അടി താഴ്ചയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ മറ്റൊരു സൈനികനും മരിച്ചു.