തിരുവനന്തപുരം: റോഡ് അപകട പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: 'റാഹത്' പദ്ധതി
ജില്ലാകലക്ടറിന്റെ അധ്യക്ഷതയിൽ 'റാഹത്' പദ്ധതി അവലോകനം. റോഡ് അപകടങ്ങളിൽ പരിക്കേറ്റവർക്കു 1.5 ലക്ഷം രൂപ വരെ 7 ദിവസത്തേക്ക് സൗജന്യ അടയന്തര ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലായി. കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്താനാണ് തീരുമാനം.