തിരുവനന്തപുരം: കനകക്കുന്ന് ഓണം മേളയിൽ പുതിയ 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതി തുടങ്ങി
തിരുവനന്തപുരത്ത് കനകക്കുന്ന് ഓണം വാരാഘോഷത്തിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുവാനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതി ആരംഭിച്ചു. 50-ലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത ഫ്ലാഷ് മോബോടാണ് പരിപാടിക്ക് തുടക്കം. പ്ലാസ്റ്റിക് കുപ്പികൾ തിരികെ കൊണ്ടുവന്നാൽ ടോക്കൺ വില പൂർണ്ണമായി റീഫണ്ട് നൽകും.