കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ 1.705 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതിക്ക് 3 വർഷം കഠിനതടവ്
കരുനാഗപ്പള്ളിയിൽ 1.705 കിലോ കഞ്ചാവുമായി പിടിയിലായ തഴവ സ്വദേശി നജാദിന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി 3 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. കൂട്ടുപ്രതി മുഹമ്മദ് ഷാനിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.