കണ്ണൂർ: കുപ്പത്ത് സിമന്റ് കയറ്റിവന്ന ലോറി റോഡരികിലേക്ക് ചെരിഞ്ഞു, ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
Kannur, Kannur | Jul 6, 2025 തളിപ്പറമ്പ് ദേശീയപാതയിൽ കുപ്പത്ത് സിമൻ്റ് കയറ്റിവന്ന ലോറി റോഡരികിലേക്ക് ചെരിഞ്ഞു. ഇതേതുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. പരിയാരം പോലീസ്, ഹൈവേ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചുവരികയാണ്. ഞായറാഴ്ച്ച പകലായിരുന്നു സംഭവം. വലിയ വാഹനം റോഡിൽ കുടുങ്ങിയതോടെ മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം താറുമാറായി. ഈ പ്രദേശത്ത് പുതിയ ദേശീയ പാതയുടെ നിർമ്മാണം കാരണം ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ഡിവൈഡർ വച്ച് നേരത്തെ തന്നെ വാഹനം വഴി തിരിച്ച് വിടുകയായിരുന്നു. ഇതിനിടയിലാണ് ലോറിയും റോഡിൽ കുടുങ്ങിയത്.