കൊല്ലം: ബീഹാറിലെ കൊലപാതക കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ
Kollam, Kollam | Nov 6, 2026 ബീഹാറിൽ കൗൺസിലറുടെ ഭർത്താവിനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി അജാജ് കൊല്ലത്ത് പോലീസിന്റെ പിടിയിലായി. പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് ആണ് പിടികൂടിയത്. പ്രതിയെ ബീഹാർ പോലീസിന് കൈമാറി.