പാലക്കാട്: ജില്ലയിലേക്ക് നിയമവിരുദ്ധമായും അനിയന്ത്രിതമായും പടക്കം എത്തുന്നത് തടയണമെന്ന് FWDA ഭാരവാഹികൾ പ്രസ്ക്ലബിൽ പറഞ്ഞു
വിഷുക്കാലമായതോടെ ജില്ലയിലേക്ക് നിയമ വിരുദ്ധമായും അനിയന്ത്രിതമായു പടക്കമെത്തുകയാണെന്ന് ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ . സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ നഗ്നമായ ലംഘനം നടന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചെയർമാൻ Ek ശെൽവകുമാർ വാർത്താ സമ്മളനത്തിൽ പറഞ്ഞു. ശിവകാശിയുൾപ്പടെ പടക്ക നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും അനധികൃതമായി ഭീമമായി പടക്കമെത്തുന്നുണ്ട്. നിയമം അനുവദിക്കാത്ത ഓൺലൈനിലൂടെയും പടക്ക വ്യാപാരം നടക്കുന്നുണ്ട്.