തിരുവനന്തപുരം: വെങ്ങാനൂർ വാഹനാപകടം: ചികിത്സയിലായിരുന്ന റിട്ട. എഎസ്ഐ പ്രഭാകരൻ നായർ അന്തരിച്ചു
വെങ്ങാനൂരിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ റിട്ട. എഎസ്ഐ പ്രഭാകരൻ നായർ അന്തരിച്ചു. ബാങ്കിലേക്ക് പണമടയ്ക്കാൻ പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ റോഡിൽ ചിതറിയ പണം നാട്ടുകാർ ശേഖരിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.