മണ്ണാർക്കാട്: തെങ്കര ചിറപ്പടത്ത് വീട്ടിൽ വിൽപന നടത്തിയ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ
മണ്ണാർക്കാട് തെങ്കര വടക്കേപ്പുറത്ത് വീട്ടിൽ വൻ കഞ്ചാവ് വേട്ട. തെങ്കര ചിറപ്പടം, വീട്ടിൽ സൂക്ഷിച്ച ഏകദേശം 5 കിലോ ഓളം വരുന്ന കഞ്ചാവാണ് മണ്ണാർക്കാട് ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. വടക്കേപ്പുറം വീട്ടിൽ ഭാനുമതിയുടെ വീട്ടിൽ നിന്നുമാണ് ചൊവ്വാഴ്ച ഉച്ചയോടെ കഞ്ചാവ് പിടികൂടിയത്. വീടിനു പുറകുവശത്തുള്ള മാവിൻതോപ്പിൽ നിന്ന് പ്രതിയായ ഭാനുമതിയെ മണ്ണാർക്കാട് സിഐയും സംഘവും ചേർന്ന് പിടികൂടി. ഭാനുമതി മുൻപും സമാന കേസുകളിൽ അറസ്റ്റിൽ ആയിട്ടുണ്ട്.