തിരുവനന്തപുരം: വേളി-കഠിനംകുളം സോളാർ ബോട്ട് സർവീസ്: 30-ന് തുടക്കം; ടിക്കറ്റ് നിരക്കുകൾ അറിയാം
തിരുവനന്തപുരം വേളി - കഠിനംകുളം സോളാർ ബോട്ട് സർവീസ് ഈ മാസം 30-ന് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേകം നിരക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 24 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ കുടുംബശ്രീയുമായി സഹകരിച്ച് ഭക്ഷണ സൗകര്യവും ലഭ്യമാക്കും.