തിരുവനന്തപുരം: തിരുവനന്തപുരത്ത് 105 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിൽ വെച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 105 ഗ്രാം എംഡിഎംഎ പിടികൂടി. കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂർ സ്വദേശി അരവിന്ദ് എന്നിവരെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമമായിരുന്നു ഇവർ നടത്തിയത്.