ചേർത്തല: നാലു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാരാരിക്കുളം സ്വദേശിക്ക് കോടതി 110 വര്‍ഷം തടവ് ശിക്ഷ വിധിച്ചു
അയല്‍വാസിയായ നാലുവയസുകാരിക്കെതിരെ മൂന്നുവർഷക്കാലം ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 110 വർഷം തടവും ആറുലക്ഷം പിഴയും വിധിച്ച് കോടതി.മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62) ആണ് ചേർത്തല പോക്സോ പ്രത്യേക അതിവേഗ കോടതി വിവിധ വകുപ്പുകളിലായി 110 വർഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതിയെന്നും കോടതി വ്യക്തമാക്കി.