കാട്ടാകട: വെള്ളനാട് സ്വന്തം അമ്മയെ ആക്രമിച്ച സൈനികൻ അറസ്റ്റിൽ
വെള്ളനാട് നാലുമുക്കിൽ അമ്മയെ തലയ്ക്കടിക്കുകയും വെട്ടുകയും ചെയ്ത സൈനികൻ ശിവപ്രസാദ് അറസ്റ്റിൽ. അയൽവാസിയുടെ നായയെ കൊന്നതിനും ഓട്ടോ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിക്കെതിരെ മുൻപും എട്ടു ക്രിമിനൽ കേസുകൾ നിലവിലുണ്ട്.