ഒറ്റപ്പാലം: ചളവറ തൃക്കരമണ്ണയിൽ വാഴത്തോട്ടത്തിൽ കാട്ടുപന്നി ശല്യം അകറ്റാൻ രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ച നിലയിൽ
ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രനാണ് മരിച്ചത്. പാടത്തിന് സമീപത്തെ ഇടവഴിയിൽ ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് അടുത്ത ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള നേന്ത്രവാഴ കൃഷിക്ക് ഏതാനും ആഴ്ചകളായി കാവലിരിക്കുകയാണ് മരിച്ച രാമചന്ദ്രൻ. വാഴത്തോട്ടത്തിനോട് ചേർന്ന ഇടവഴിയിൽ പഴയ ചാക്കുകളിലാണ് രാത്രിയിൽ കിടന്നിരുന്നത്.