ഒറ്റപ്പാലം: പട്ടാമ്പി കുളപ്പുള്ളി റോഡിൽ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാർ
റോഡിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി. ഇതിനിടെ ബസ്സുകളുടെ മത്സര ഓട്ടത്തിൽ ഇരുചക്രവാഹനങ്ങളിൽ ഉരസിയും തട്ടിയുമെല്ലാമുള്ള തർക്കങ്ങളും വലിയ പ്രശ്‌നത്തിനിടയാക്കി.റോഡ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെടുമെന്നറിയിപ്പ് കഴിഞ്ഞ ദിസവമുണ്ടായിരുന്നെങ്കിലും റോഡിൽ ഇപ്പോഴും ഗതാഗത തടസ്സമാണ്. മിക്ക സമയങ്ങളിലും വാഹന യാത്രക്കാർ തമ്മിൽ തർക്കവും പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.