കുന്നത്തൂർ: ശാസ്താംകോട്ടയിൽ ട്രെയിൻ യാത്രക്കാരിയുടെ മാല പൊട്ടിച്ചു; തേവലക്കര സ്വദേശി പിടിയിൽ
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ തേവലക്കര സ്വദേശി സജിൻ അറസ്റ്റിലായി. എറണാട് എക്സ്പ്രസ് യാത്രക്കാരിയായ വസന്തകുമാരിയുടെ മാലയാണ് ഇയാൾ കവർന്നത്. സി.സി.റ്റി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.