ഏറനാട്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ മലപ്പുറം കോട്ടക്കുന്നിൽ മാരത്തൺ
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന സന്ദേശമുയര്‍ത്തി മലപ്പുറം കോട്ടക്കുന്നില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര പ്രചാരണ പരിപാടിയായ 'ഓറഞ്ച് ദ വേള്‍ഡ്'-ന്റെ ഭാഗമായാണ് ബോധവത്ക്കരണ പരിപാടികൾ നടന്നത്.