കോഴിക്കോട്: ഈങ്ങാപ്പുഴയിൽ റോഡിലേക്ക് തെങ്ങ് വീണു; ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ പെട്രോൾ പമ്പിന് സമീപം തെങ്ങ് കടപുഴകി വീണു. തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം. അതുവഴിയെത്തിയ ബൈക്ക് യാത്രികൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.