കോഴഞ്ചേരി: യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റ്, കൊടുമണ്ണിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം
കൊടുമൺ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് ഒരു വീട്ടമ്മ മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിതിൻ ജി നൈ നാനെ അകാരണമായി പൊലീസ് വീട്ടിൽ നിന്നും പിടി കൂടി ജയിലിൽ അടച്ച പിണറായി സർക്കാരിൻ്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ് പ്രകാശ് ജോൺ അധ്യക്ഷത വഹിച്ചു.