ഒറ്റപ്പാലം: തൃശൂർ-ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ ഷൊർണൂരിൽ ചേർന്ന ബസ് സംഘടന യോഗത്തിൽ തീരുമാനം
കുളപ്പുള്ളി മുതൽ കൊച്ചിപ്പാലം വരെയുള്ള റോഡു തകർച്ചയെ തുടർന്ന് തൃശൂർ ഒറ്റപ്പാലം റൂട്ടിലോടുന്ന സ്വകര്യ ബസുകൾ സർവ്വീസുകൾ നിർത്തിവെയ്ക്കാൻ ഒരുങ്ങുന്നു. തൃശൂർ ജില്ല റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് സർവ്വീസുകൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. 70 സ്വകാര്യ ബസുകളാണ് തൃശൂർ ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്നത്. കുളപ്പുള്ളി മുതൽ കൊച്ചിപ്പാലം വരെ ഓടിയെത്താൻ ഒരുപാട് സമയം നഷ്ടമാകുന്നു എന്നാണ് ബസുടമകളും തൊഴിലാളികളും പറയുന്നത്.