ഒറ്റപ്പാലം: വാണിയംകുളത്തെ കടയിൽ നിന്ന് ഷവർമ കഴിച്ച ഷൊർണൂർ സ്വദേശിയായ യുവാവ് മരിച്ചു
ഷോർണൂർ ചുടുവാനത്തോടി സ്വദേശി അശ്വനാണ് മരിച്ചത്.ഇന്നലെ ഉച്ചയോടുകൂടി സുഹൃത്തിനൊപ്പം വാഴാനി ഡാം, കൊടുകുത്തിമല എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം വാണിയംകുളത്തുള്ള ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. തിങ്കൾ കാലത്ത് ഉറങ്ങിക്കിടക്കുന്ന അശ്വിനെ അച്ഛൻ വിളിചുണ ർത്തിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തുടർന്ന് പൊതുവാൾ ജങ്ഷനിലുള്ള ക്ലിനിക്കിലും ,വാണിയംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.