ഒറ്റപ്പാലം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് പരിപാലനത്തിനായി ഷൊർണൂർ റെയിൽവേ ജങ്ഷൻ മെക്കാനിക്കൽ ഡിപ്പോയിൽ എത്തിച്ചു
വന്ദേഭാരത് ട്രെയിനിൻ്റെ പരിപാലനം ഇനി ഷൊർണൂർ റെയിൽവേ ജങ്ഷൻ്റെ മെക്കാനിക്കൽ ഡിപ്പോയിൽ. തിരുവനന്തപു രം-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസാണ് പരിപാലനത്തിനായി ഷൊർണൂരിലെത്തിച്ചത്.എട്ടുകോച്ചുകളടങ്ങിയ തീ വണ്ടിയാണെത്തിയത്. രണ്ടാഴ്ചയെടുത്താണ് എല്ലാ സങ്കേതിക പരിപാലനവും പ്രധാന സുരക്ഷാപരിശോധനകളും ഷൊർണൂരിലെ മെക്കാനിക്കൽ വിഭാഗം ചെയ്യുക. 18 മാസത്തിലൊരിക്കൽ ചെയ്യേണ്ട പരിപാ ലനമാണ് ഇനി ഇവിടെ ചെയ്യുന്നത്.