വർക്കല: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചയാൾ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം
വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുധീർ (40) ചികിത്സയ്ക്കിടെ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. ഒക്ടോബർ 28-നാണ് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.