തിരുവനന്തപുരം: തിരുവനന്തപുരം കണ്ണാശുപത്രിയിൽ മെഗാ ക്ലീനിംഗ്; 6 ഏക്കർ വളപ്പ് ശുചിയാക്കുന്നു
ജനറൽ ആശുപത്രിക്ക് പിന്നാലെ തിരുവനന്തപുരം ഗവൺമെൻ്റ് കണ്ണാശുപത്രി വളപ്പിലും ശുചീകരണ യജ്ഞവുമായി നഗരസഭ. കാടും മാലിന്യങ്ങളും നിറഞ്ഞ 6 ഏക്കർ കോമ്പൗണ്ട് വൃത്തിയാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.