കാട്ടാകട: കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗിക അതിക്രമം: 11 മാസത്തിന് ശേഷം പ്രതി പിടിയിൽ
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കന്യാകുമാരി സ്വദേശി മഷുക്ക് അഹമ്മദിനെ പോലീസ് പിടികൂടി. 11 മാസമായി ഒളിവിലായിരുന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.