തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ ഇനി ‘WOMN’ പദ്ധതി; സാനിറ്ററി നാപ്കിനുകൾ ഇനി എളുപ്പത്തിൽ
യാത്രക്കാർക്കായി കെഎസ്ആർടിസിയിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്ന ‘WOMN’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ 14 കെഎസ്ആർടിസി കേന്ദ്രങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 10 രൂപ നിരക്കിൽ നാപ്കിനുകൾ ലഭ്യമാകും.