കൊട്ടാരക്കര: ആദ്യ വിവാഹം മറച്ചുവെച്ചു; വ്യാജ രേഖകൾ ചമച്ച് രണ്ടാം വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ
ആദ്യ വിവാഹം മറച്ചുവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പറുടെയും പേരിൽ വ്യാജ സത്യവാങ്മൂലം തയ്യാറാക്കി വീണ്ടും വിവാഹം ചെയ്ത യുവാവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ സ്ത്രീധന പീഡനക്കേസും നിലവിലുണ്ട്.