പാലക്കാട്: 'കവചമാകാം ലഹരിക്കെതിരെ' മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ പ്രസ് ക്ലബിൽ സംഘടിപ്പിച്ചു
ലഹരി വിരുദ്ധ പോരാട്ടത്തിൽ അണിചേർന്ന് മാധ്യമ പ്രവർത്തകർ. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച കവചമാവാം ലഹരിക്കെതിരെ യെന്ന ലഹരി വിരുദ്ധ കൂട്ടായ്മ കരുണ മെഡിക്കൽ കോളേജ് സെക്രട്ടറി pp ഉണ്ണീൻ കുട്ടി മൗലവി ഉദഘാടനം ചെയ്തു. മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബോധവും ബുദ്ധിയും തിരിച്ചറിവുമുള്ളവരാണ് മനുഷ്യർ. പ്രതികരിക്കാനും പ്രതിഷേധിക്കാനും തരണം ചെയ്യാനുമുള്ള കഴിവും മനുഷ്യനുണ്ട് , മറ്റ് ജീവജാലങ്ങളിൽ നിന്നും മനുഷ്യന് ലഭിച്ച സർഗാത്മക ശേഷികളെ നശിപ്പിക്കുന്നതാണ് ലഹരി ഉപയോഗം.