തിരുവനന്തപുരം: എസ്ഐയുടെ ഭീഷണി; വീടിന് മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദനെ ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീടിന് മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകരെ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.