പത്തനാപുരം: പത്തനാപുരത്ത് ആക്രിക്കടയിൽ മോഷണം: പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
പത്തനാപുരത്ത് ആക്രിക്കടയിൽ നിന്ന് കോപ്പർ വയറും ബാറ്ററികളും മോഷ്ടിച്ച ആറന്മുള സ്വദേശി ഹരിയെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തു.