ഒറ്റപ്പാലം: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ മൂന്നു കുട്ടികൾ അപകടത്തിൽപ്പെട്ടു ഒരു കുട്ടി മരിച്ചു
കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ മൂന്നു കുട്ടികൾ അപകടത്തിൽപ്പെട്ടു. റിസ്‌വാന ബാദുഷ ദീമാ മെഹബൂ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.ഇതിൽ ചെർപ്പുളശ്ശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്‌വാന മരിച്ചു.റിസ്വാനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബാദുഷ ഭീമാ മെഹബൂ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ബന്ധുക്കളായ മൂന്ന് പേരും പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.