തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: വലിയച്ഛന് 10 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വൈദ്യ പരിശോധനയിലൂടെ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.