തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; 3 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ചാക്ക പാലത്തിന് സമീപമായിരുന്നു സംഭവം.