കണയന്നൂർ: കൊച്ചിയിൽ ചെറുമീൻ വേട്ട: 4 ബോട്ടുകൾ പിടിച്ചെടുത്തു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
നിരോധിത വലിപ്പത്തിലുള്ള ചെറുമീനുകളെ പിടിച്ചതിന് കൊച്ചി തോപ്പുംപടി ഹാർബറിൽ 4 ബോട്ടുകൾ ഫിഷറീസ് ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ രണ്ട് ബോട്ടുകളിലെ തൊഴിലാളികൾ കടന്നുകളഞ്ഞു. ഉടമകൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.