ചേർത്തല: എൻ.ഡി.എ സംസ്ഥാന നേതൃയോഗം ട്രാവൻകൂർ പാലസിൽ ചേർന്നു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു
എൻഡിഎ സംസ്ഥാന നേതൃയോഗം ചേർത്തല ട്രാവൻകൂർ പാലസിൽ വച്ച് നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. മുന്നണിയെ വാർഡ് തലം മുതൽ കൂടുതൽ ശക്തിപ്പെടുത്തി, ത്രിതല പഞ്ചായത്തിലേക്കടക്കം കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റ് രാഷ്ട്രീയ സംഘടനാ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു.