ചേർത്തല: ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 3 പ്രതികളെക്കൂടി കസ്റ്റഡിയിലെടുത്തു
ആലപ്പുഴ ചേർത്തലയിലെ ഡോക്ട്‌ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 3 പ്രതികളെക്കൂടി കസ്റ്റഡിയിലെടുത്തു. സുങ് മു ചി , ചാങ് ഹോ യുൻ, ജാർഖണ്ഡ് സ്വദേശിയായ സെയ്‌ഫ് ഹൈദർ എന്നിവരെയാണു ഗുജറാത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്. സമാന തട്ടിപ്പിൽ സബർമതി ജയിലിൽ തടവിൽ കഴിയുകയായിരുന്നു ഇവർ. പ്രതികളെ ട്രെയിൻ മാർഗം നാട്ടിലെത്തിച്ചു.