കോഴിക്കോട്: നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജുവൽ ലക്ഷ്മിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.