കുന്നത്തുനാട്: പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ PP റോഡിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി
പി.പി. റോഡിൽ ഹോട്ടൽ അമൽ പാലസിന്റെ സമീപത്തു നിന്ന് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി . ആസാം സ്വദേശി അഞാറുൽ ഹുസൈൻ ആണ് പിടിയിലായത്,26 ഡപ്പി ഹേറോയിനുമായി പെരുമ്പാവൂർ എക്സൈസിന്റെ പിടിയിലായത്. പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മാർക്കറ്റ് എന്നറിയപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നു എന്ന് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ S ബിനുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന